Quantcast

പൗരത്വ സമര കേസ് പിൻവലിക്കൽ പ്രഖ്യാപനം നടപ്പായില്ല; 835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രം

ഏറ്റവും കൂടുതൽ കേസെടുത്ത കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-06-28 06:29:28.0

Published:

28 Jun 2022 6:10 AM GMT

പൗരത്വ സമര കേസ് പിൻവലിക്കൽ പ്രഖ്യാപനം നടപ്പായില്ല; 835 കേസുകളിൽ പിൻവലിച്ചത്  34 എണ്ണം മാത്രം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം പൂർണമായി നടപ്പിലായില്ല. 835 കേസുകളിൽ ആകെ പിൻവലിച്ചത് 34 എണ്ണം മാത്രമാണ്. നിയമസഭയില്‍ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.

പിന്‍വലിച്ച ഈ 34 കേസുകളിൽ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ്. എറണാകുളം റൂറൽ രജിസ്റ്റർ ചെയ്ത ആറ് കേസുകൾ പിൻവലിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസെടുത്ത കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല.159 കേസുകളാണ് കോഴിക്കോട് ജില്ലയില്‍ എടുത്തിട്ടുള്ളത്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ സംസ്ഥാനമാകെ നടന്നിരുന്നു. പിന്നീട് ഇവ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായി. സി.എ.എ, ശബരിമല സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉത്തരവ് വരുന്നത് 2021 ഫെബ്രുവരി 24നാണ്.

TAGS :

Next Story