എംഡിഎംഎ കേസിലെ പ്രതികൾ വീണ്ടും എംഡിഎംഎ കടത്തി; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ
പാർസൽ വഴിയെത്തിയ 650 ഗ്രാം എംഡിഎംഎ വാങ്ങാനെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായ പ്രതികൾ വീണ്ടും എംഡിഎംഎയുമായി പിടിയിൽ. മലപ്പുറം ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ഡിആർഐ പിടികൂടിയത്.
പാർസൽ വഴിയെത്തിയ 650 ഗ്രാം എംഡിഎംഎ വാങ്ങാനെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. 2025ൽ കരിപ്പൂരിൽ 1 കിലോ എംഡിഎംഎ കടത്തിയ കേസിലെ പ്രതികളാണ് ഇരുവരും.
Next Story
Adjust Story Font
16

