Quantcast

'സിലബസുകളുടെ ഉള്ളടക്കം ഭക്തിഭാവം പരിശോധിച്ചല്ല'; എം.എം ബഷീറിനെതിരെ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ്

എം.എം ബഷീറിനെ തള്ളിയുള്ള ബോർഡ് ഓഫ് സ്റ്റഡീസ് റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-04 09:19:18.0

Published:

4 Oct 2025 1:02 PM IST

സിലബസുകളുടെ ഉള്ളടക്കം ഭക്തിഭാവം പരിശോധിച്ചല്ല; എം.എം ബഷീറിനെതിരെ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ്
X

Photo|Special Arrangement

കോഴിക്കോട്: ഡോക്ടർ എം.എം ബഷീറിനെതിരെ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ്. എം.എം ബഷീറിനെ തള്ളിയുള്ള ബോർഡ് ഓഫ് സ്റ്റഡീസ് റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചു.

ഗൗരി ലക്ഷ്മിയുടെ അജിത ഹരേ ദൃശ്യാവിഷ്ക്കാരം ഭക്തിയുമായി ഇണങ്ങുന്നതല്ല എന്നാണ് എം.എം ബഷീറിൻ്റെ റിപ്പോർട്ട് പറയുന്നത്. എന്നാൽ സിലബസുകളുടെ ഉള്ളടക്കം ഭക്തി ഭാവം പരിശോധിച്ചല്ലെന്നും പുതിയ തലമുറക്ക് പരിചിതമായ കലാവിഷ്ക്കാരം എന്ന നിലക്കാണ് വേടന്റെ ഗാനം ഉൾപ്പെടുത്തിയതെന്നും ബോർഡ് ഓഫ് സ്റ്റഡീസ് ചൂണ്ടിക്കാട്ടി.

സംഗീത താരതമ്യമാണ് സിലബസിൽ ഉൾപ്പെടുത്തിയതെന്ന നിഗമനം ശരിയല്ല. സിലബസിൽ അക്ഷരത്തെറ്റുകളുണ്ടെന്ന് പറയുന്നതല്ലാതെ തെറ്റുകൾ ചൂണ്ട്ക്കാണിക്കാൻ റിപ്പോർട്ടിന് കഴിഞ്ഞില്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസ് വ്യക്തമാക്കി.

വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തുമെന്നാണ് ബോർഡ് ഓഫ് സ്റ്റഡീസിന്റെ തീരുമാനം. ഗാനം ഉൾപ്പെടുത്തേണ്ടെന്ന എം.എം ബഷീർ അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസ് തള്ളിയിരുന്നു.

വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന ഗാനമാണ്‌ മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസിക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്നാണ് എം.എം ബഷീർ അധ്യക്ഷനായ വിദഗ്ദസമിതി ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. വേടന്റെ പാട്ടിന് ആശയപരമായ ഇഴയടുപ്പമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോർഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.

TAGS :

Next Story