Quantcast

സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; മുസ്‌ലിം ലീഗ് പൊലീസില്‍ പരാതി നല്‍കി

ആരോപണം വന്ന എഫ്ബി അക്കൗണ്ട് അപ്രത്യക്ഷമായി

MediaOne Logo

Web Desk

  • Updated:

    2026-03-22 17:43:07.0

Published:

22 March 2026 11:10 PM IST

സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; മുസ്‌ലിം ലീഗ് പൊലീസില്‍ പരാതി നല്‍കി
X

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസില്‍ പരാതി. ഫേക്ക് ഐഡിയിലൂടെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അജ്ഞാതന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് പൊലീസില്‍ പരാതി നല്‍കിയതായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ അറിയിച്ചു.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആരോപണം ഉന്നയിച്ചയാള്‍ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്.

TAGS :

Next Story