Quantcast

ബലിപെരുന്നാൾ: 'വെള്ളിയാഴ്ച അവധി റദ്ദാക്കിയത് നീതികേട്'; കെഎന്‍എം മര്‍കസുദ്ദഅവ

വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് എം. അഹമ്മദ് കുട്ടി മദനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jun 2025 4:43 PM IST

ബലിപെരുന്നാൾ: വെള്ളിയാഴ്ച അവധി റദ്ദാക്കിയത് നീതികേട്; കെഎന്‍എം മര്‍കസുദ്ദഅവ
X

കോഴിക്കോട് : ജൂണ്‍ ആറ് വെള്ളിയാഴ്ച ബലി പെരുന്നാളിന് അനുവദിച്ച സര്‍ക്കാര്‍ അവധി പിന്‍വലിച്ചത് മുസ്‌ലിം സമുദായത്തോട് ചെയ്ത നീതികേടാണെന്ന് കെഎന്‍എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി.

ബലി പെരുന്നാളിന് ബലിയടക്കമുള്ള കര്‍മങ്ങള്‍ ചെയ്യാനുണ്ടെന്നിരിക്കെ പ്രഖ്യാപിച്ച അവധി പോലും എടുത്ത് കളയുന്നത് അംഗീകരിക്കാവതല്ലെന്ന് കെഎന്‍എം മര്‍കസുദ്ദഅവ പ്രസ്താവനയില്‍ പറഞ്ഞു.

ഇതര ആഘോഷങ്ങള്‍ക്ക് പത്ത് ദിവസം വരെ അവധി അനുവദിക്കുമ്പോള്‍ മുസ്‌ലിം ആഘോഷങ്ങളോട് മാത്രം സര്‍ക്കാര്‍ ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്നും എം. അഹമ്മദ്കുട്ടി മദനി ആവശ്യപ്പെട്ടു.

ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവിറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റിയിരുന്നു.

TAGS :

Next Story