ബലിപെരുന്നാൾ: വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പ്രതിഷേധാർഹം: ജമാഅത്തെ ഇസ്‌ലാമി
നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് തികഞ്ഞ അനീതിയും അവഗണനയുമാമെന്ന് ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു

കോഴിക്കോട്: ബലിപെരുന്നാൾ വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. പെരുന്നാളുകൾക്ക് മൂന്ന് ദിവസം അവധി നൽകണമെന്നത് കാലങ്ങളായി മുസ്‌ലിം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്രാവശ്യം അതിനുള്ള അവസരം ഒത്തുവന്നപ്പോൾ നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കുകയാണ് സർക്കാർ ചെയ്തത്. കലണ്ടറിൽ അവധിയുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് തികഞ്ഞ അനീതിയും അവഗണനയുമാണെന്ന് ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
ബലിപെരുന്നാൾ വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പ്രതിഷേധാർഹം.
പെരുന്നാളുകൾക്ക് മൂന്ന് ദിവസം അവധി നൽകണമെന്നത് കാലങ്ങളായി മുസ്‌ലിം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നതാണ്. ഇപ്രാവശ്യം അതിനുള്ള അവസരം ഒത്തുവന്നപ്പോൾ നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കുകയാണ് സർക്കാർ ചെയ്തത്. കലണ്ടറിൽ അവധിയുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് തികഞ്ഞ അനീതിയും അവഗണനയുമാണ്.
Adjust Story Font
16

