Quantcast

കൊല്ലം മൈനാഗപ്പള്ളിയില്‍ കാര്‍ സ്കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു; 45കാരിക്ക് ദാരുണാന്ത്യം

അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഒളിവിലാണ്

MediaOne Logo

Web Desk

  • Updated:

    2024-09-15 16:42:19.0

Published:

15 Sept 2024 10:09 PM IST

Car hits scooter passengers in Kollams Mynagappally; 45-year-old woman dies
X

അപകടം സൃഷ്ടിച്ച കാര്‍, കാർ ഓടിച്ചിരുന്ന അജ്മല്‍

കൊല്ലം: മൈനാഗപ്പള്ളിയിൽ കാര്‍ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ(45) മരിച്ചു.

ഇന്നു വൈകീട്ട് മൈനാഗപ്പള്ളി ആനൂർക്കാവിലാണു സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറിൽനിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയതോടെ കാർ നിർത്താതെ പോകുകയായിരുന്നു.

അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ ഫൗസിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Summary: Car hits scooter passengers in Kollam's Mynagappally; 45-year-old woman dies

TAGS :

Next Story