കേരളാ തീരത്ത് വീണ്ടും കപ്പല്‍ അപകടം; ബേപ്പൂര്‍ പുറംകടലില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു
ബേപ്പൂരില്‍ നിന്ന് 73 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം

തിരുവനന്തപുരം: കേരളാതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. വാൻഹായി 503 എന്ന ചരക്ക് കപ്പലിലാണ് തീപിടിച്ചത്.ബേപ്പൂര്‍ തീരത്ത് നിന്ന് 131 കിലോമീറ്റര്‍ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്.
22 ജീവനക്കാരാണ് കപ്പലിലുള്ളതെന്നും ഇതില്‍ 18 പേര്‍ കടലില്‍ ചാടിയെന്നും വിവരമുണ്ട്.ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.
കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.
Adjust Story Font
16

