പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്നെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്
സർക്കാർ വനിതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

ആലപ്പുഴ: പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്നെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. സർക്കാർ വനിതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന കേസിലും ഇവർ പ്രതിയാണ്.
പ്രസവത്തിനിടെ വലിച്ചെടുത്തപ്പോൾ കുഞ്ഞിന്റെ വലതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടു എന്നാണ് കേസ്. ആലപ്പുഴ സ്വദേശികളായ വിഷ്ണ-ജയലക്ഷ്മി ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ദമ്പതികൾ പൊലീസിലും ആശുപത്രിയിലും പരാതി നൽകിയിരുന്നു.
Next Story
Adjust Story Font
16