Quantcast

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വർ​ഗീസടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-28 16:03:48.0

Published:

28 Oct 2025 8:20 PM IST

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി
X

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെന്നാണ് പരാതി. മാധ്യമപ്രവർത്തകർക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വർ​ഗീസടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ അവ​ഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടർഫ് അടക്കമുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം.

TAGS :

Next Story