Quantcast

രാഹുലിനെതിരായ കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ദെന്‍ഖര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

MediaOne Logo

Web Desk

  • Published:

    28 Nov 2025 7:26 PM IST

രാഹുലിനെതിരായ കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ദെന്‍ഖര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. രാഹുല്‍ ഒളിവില്‍ പോകാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. രാഹുല്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുള്ള കോടതി നടപടി അറിഞ്ഞതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയില്‍ വലിയമല പൊലീസ് സ്റ്റേഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരിലല്‍ ചുമത്തിയിരിക്കുന്നത്. പാലക്കാട് ഫ്‌ലാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഉടന്‍ അപേക്ഷ നല്‍കും.

അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രമാണ് മുഖ്യകുറ്റം. ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നല്‍കി. കുട്ടി ഉണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുല്‍ പറഞ്ഞു. ഗുളിക നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ഗര്‍ഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴി.

TAGS :

Next Story