Quantcast

സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം ജോൺ എം.എൽ.എക്കെതിരെ കേസ്

കാലടി ശ്രീശങ്കരാ കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടു എന്നാരോപിച്ച് എം.എൽ.എ ഇവരെ ലോക്കപ്പിൽനിന്ന് പുറത്തിറക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-17 05:22:27.0

Published:

17 July 2023 10:51 AM IST

case against roji m john
X

കൊച്ചി: സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം ജോൺ എം.എൽ.എക്കെതിരെ കാലടി പൊലീസ് കേസെടുത്തു. കാലടി ശ്രീശങ്കരാ കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടു എന്നാരോപിച്ച് എം.എൽ.എ ഇവരെ ലോക്കപ്പിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.

ശ്രീശങ്കരാ കോളജിൽ വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വിദ്യാർഥികൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി അഞ്ചുപേരെ വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെ ഇതേ കേസിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്നാരോപിച്ചാണ് റോജി എം ജോൺ സെല്ലിൽനിന്ന് തുറന്നുവിട്ടത്.

TAGS :

Next Story