Quantcast

ജാതീയമായി അധിക്ഷേപിച്ചു; പി.വി ശ്രീനിജൻ എം.എല്‍.എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ കേസ്

പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Dec 2022 6:20 AM GMT

ജാതീയമായി അധിക്ഷേപിച്ചു; പി.വി ശ്രീനിജൻ എം.എല്‍.എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ കേസ്
X

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജന്‍റെ പരാതിയിൽ ട്വന്റി -20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. പരിപാടിക്കിടെ വേദിയിൽ വച്ച് ജാതീയമായി അധിഷേധിപിച്ചുവെന്നാണ് പരാതി.പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു.4 പഞ്ചായത്തംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഐക്കരനാട് പഞ്ചായത്ത് നടത്തിയ കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായെത്തിയ തന്നെ വേദിയിൽ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി.

സാബു ജേക്കബിന്റെ നിർദേശപ്രകാരമായിരുന്നു ഇത്തരത്തിലൊരു ബഹിഷ്കരണം എന്നും പരാതിയിൽ പറയുന്നു. എം.എല്‍.എ പങ്കെടുത്ത പരാതിയിൽ നിന്ന് വിട്ടുനിൽക്കാൻ സാബു ജേക്കബ് ട്വന്റി -20 പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. പ്രസിഡന്‍റും അംഗങ്ങളും ഇറങ്ങിപ്പോയതോടെ വേദിയിൽ എം.എല്‍.എയും കർഷകരും മാത്രമായി. പിന്നീട് മറ്റൊരാളെ അധ്യക്ഷനാക്കി പരിപാടി പൂർത്തിയാക്കുകയായിരുന്നു.

TAGS :

Next Story