എസ്‍ഡിപിഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; 30 പേര്‍ക്കെതിരെ കേസ്
ലീഗ് നേതാവ് റഫീഖ് മുഹമ്മദ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്

കോഴിക്കോട്: കോഴിക്കോട് വടകര താഴയങ്ങാടിയിലെ എസ്‍ഡിപിഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്തു. 30 പേർക്കെതിരെയാണ് കേസെടുത്തത്. ലീഗ് നേതാവ് റഫീഖ് മുഹമ്മദ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.
കഴിഞ്ഞയാഴ്ചയാണ് ലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ എസ്‍ഡിപിഐ പതാകകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ലീഗ് പ്രവര്‍ത്തകരുടെ കൈയും കാലും വെട്ടുമെന്നും കൊല്ലുമെന്നായിരുന്നു ഭീഷണി.
Next Story
Adjust Story Font
16

