Quantcast

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; പ്രതി വിചാരണ നേരിടണം

ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ 'ഇരുമ്പ് കൈകളാൽ' നേരിടണമെന്നും കോടതി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-05-31 10:37:34.0

Published:

31 May 2025 3:02 PM IST

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; പ്രതി വിചാരണ നേരിടണം
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ 'ഇരുമ്പ് കൈകളാൽ' നേരിടണമെന്നും കോടതി പറഞ്ഞു.

2021 ലാണ് കേസിനാസ്പദമായ സംഭവം. എൽഡിഎഫ് അധികാരമേറ്റ സമയത്താണ് അഭിജിത്ത് വധഭീഷണി മുഴക്കി സന്ദേശമയക്കുന്നത്. ഇതിൽ പൊലീസ് കേസെടുത്ത് തുടർനടപടികളിലേക്ക് കടന്നതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി വിധി അനുകൂലമല്ലാത്തതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story