'സംഘർഷ സാധ്യതയുണ്ടാക്കി'; ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ട മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസ്
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ്

മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ടതിന് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി വീണ ജോർജിനോട് രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.
ഇത് സംഘർഷ സാധ്യതയുണ്ടാക്കി എന്ന് കാണിച്ചാണ് കേസെടുത്തത്. ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സിപിഎം നേതാക്കൾ തടഞ്ഞിരുന്നു. ഇത് ബഹളത്തിനിടയാക്കിയിരുന്നു. കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കണ്ടാൽ അറിയാവുന്ന താൽക്കാലിക ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്.
Next Story
Adjust Story Font
16

