Quantcast

''സി.എ.എ സമരങ്ങളുടെ പേരിൽ കേരളത്തിൽ 835 കേസെടുത്തു; പിൻവലിച്ചത് വെറും നാലു കേസ്''- മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പെന്ന് എം.കെ മുനീര്‍

''ഗാലറിക്ക് വേണ്ടിയുള്ള കൈയടികളല്ല, വാക്ക് പാലിക്കാനുള്ള ആർജവമാണ് ആ പദവിയിൽ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടത്.''

MediaOne Logo

Web Desk

  • Updated:

    2022-07-15 11:46:22.0

Published:

15 July 2022 11:45 AM GMT

സി.എ.എ സമരങ്ങളുടെ പേരിൽ കേരളത്തിൽ 835 കേസെടുത്തു; പിൻവലിച്ചത് വെറും നാലു കേസ്- മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പെന്ന് എം.കെ മുനീര്‍
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. സി.എ.എ വിരുദ്ധ സമരങ്ങളുടെ പേരിൽ 835 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ശബരിമല പ്രക്ഷോഭ കേസുകൾക്കൊപ്പം ഈ കേസുകളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും വെറും നാലു കേസുകൾ മാത്രമാണ് പിൻവലിച്ചതെന്നും മുനീർ ചൂണ്ടിക്കാട്ടി.

ആക്രമണക്കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. ആകെ 835 കേസുകളിൽ 801 കേസുകളും ഗുരുതരമായ ആക്രമണം നടന്ന കേസുകളാണോ? സംഘ്പരിവാറിന്റെ പൗരത്വ ഭേദഗതി നിയമ ന്യായീകരണങ്ങൾ കേൾക്കാൻ വിസമ്മതിച്ചുകൊണ്ട് സ്വന്തം കടമുറി അടച്ചു വീട്ടിൽ പോയവർക്കുനേരെ വരെ കേസെടുത്ത നാടാണ് പിണറായി ഭരിക്കുന്ന കേരളം-ഫേസ്ബുക്ക് കുറിപ്പിൽ മുനീർ വിമർശിച്ചു.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഓരോ ഘട്ടത്തിലും വെറുതെ പ്രഖ്യാപിച്ച് കൈയടി വാങ്ങുകയും തെരഞ്ഞെടുപ്പുദിനങ്ങളിൽ മുസ്‌ലിം മാനേജ്മെന്റ് നടത്തുന്ന പത്രങ്ങളിൽ മാത്രം ഈ പ്രഖ്യാപനം ഒന്നാം പേജിൽ പരസ്യമായി നൽകുകയും ചെയ്ത്, ഒരു വശത്ത് വോട്ട് തട്ടിക്കൂട്ടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഒരൽപമെങ്കിലും സ്വന്തം വാക്കിന് വിലകൽപിക്കുന്നുണ്ടെങ്കിൽ ഈ കേസുകളുടെ പേരിൽ പലർക്കും ഊരാക്കുരുക്ക് വീഴില്ലായിരുന്നു. പിണറായിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെയും വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. ഗാലറിക്ക് വേണ്ടിയുള്ള കൈയടികളല്ല, വാക്ക് പാലിക്കാനുള്ള ആർജവമാണ് ആ പദവിയിൽ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

എം.കെ മുനീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിൽ 835 കേസുകളെടുക്കുകയുണ്ടായി. പിന്നീട് ശബരിമല പ്രക്ഷോഭ കേസുകൾക്കൊപ്പം ഈ കേസുകളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായെങ്കിലും വെറും നാലു കേസുകൾ മാത്രമാണ് പിൻവലിച്ചത്. ആക്രമണക്കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. ആകെ 835 കേസുകളിൽ 801 കേസുകളും ഗുരുതരമായ ആക്രമണം നടന്ന കേസുകളാണോ?

ഇന്ത്യയൊട്ടാകെ നടന്ന പൗരത്വ പ്രക്ഷോഭങ്ങൾ തികച്ചും ന്യായമായ ആവശ്യത്തിന്റെ പേരിൽ നടന്ന ഏറെക്കുറെ സമാധാനപരമായ സമരങ്ങളായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. സംഘ്പരിവാറിന്റെ പൗരത്വ ഭേദഗതി നിയമ ന്യായീകരണങ്ങൾ കേൾക്കാൻ വിസമ്മതിച്ചുകൊണ്ട് സ്വന്തം കടമുറി അടച്ചു വീട്ടിൽ പോയവർക്കുനേരെ വരെ കേസെടുത്ത നാടാണ് പിണറായി ഭരിക്കുന്ന കേരളം.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഓരോ ഘട്ടത്തിലും വെറുതെ പ്രഖ്യാപിച്ച് കൈയടി വാങ്ങുകയും ഇലക്ഷൻ ദിനങ്ങളിൽ മുസ്‌ലിം മാനേജ്മെന്റ് നടത്തുന്ന പത്രങ്ങളിൽ മാത്രം ഈ പ്രഖ്യാപനം ഒന്നാം പേജിൽ പരസ്യമായി നൽകുകയും ചെയ്ത്, ഒരു വശത്ത് വോട്ട് തട്ടിക്കൂട്ടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഒരൽപമെങ്കിലും സ്വന്തം വാക്കിന് വിലകൽപിക്കുന്നുണ്ടെങ്കിൽ ഈ കേസുകളുടെ പേരിൽ പലർക്കും ഊരാക്കുരുക്ക് വീഴില്ലായിരുന്നു. പിണറായിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെയും വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിൽ 835 കേസുകളെടുക്കുകയുണ്ടായി. പിന്നീട് ശബരിമല പ്രക്ഷോഭ...

Posted by Dr. MK Muneer on Friday, July 15, 2022

ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. ഈ വിവേചനം പൊതുസമൂഹത്തിനു മുൻപാകെ കൊണ്ടുവരും. ഗാലറിക്ക് വേണ്ടിയുള്ള കൈയടികളല്ല, വാക്ക് പാലിക്കാനുള്ള ആർജവമാണ് ആ പദവിയിൽ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടത്.

Summary: "835 cases were registered in Kerala against anti CAA protests and only four cases were withdrawn''- IUML leader MK Muneer against CM Pinarayi Vijayan

TAGS :

Next Story