ജാതി വിവേചനം: മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി
മലപ്പുറം വെസ്റ്റ് ജില്ലാ മീഡിയ സെൽ കൺവീനർ മണമൽ ഉദേഷ് രാജിവച്ചു

മലപ്പുറം: ജാതി വിവേചനത്തെ തുടർന്ന് മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമൽ ഉദേഷ് രാജിവച്ചു.
പാർട്ടിയിൽനിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് മീഡിയവണിനോട് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി. തിരൂർ നഗരസഭയിൽ ബിജെപി സ്ഥാനാർഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലർ സീറ്റുകൾ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Next Story
Adjust Story Font
16

