Quantcast

ദുരിതമൊഴിയാതെ പാക്കിസ്ഥാൻ; പ്രളയക്കെടുതിയിൽ 57 മരണം കൂടി

പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-04 00:40:34.0

Published:

3 Sep 2022 12:40 PM GMT

ദുരിതമൊഴിയാതെ പാക്കിസ്ഥാൻ; പ്രളയക്കെടുതിയിൽ 57 മരണം കൂടി
X

കറാച്ചി: കനത്ത പ്രളയത്തിൽ മുങ്ങി കരകയറാനാകാതെ നട്ടംതിരിയുകയാണ് പാക്കിസ്ഥാൻ. കനത്ത നാശനഷ്ടങ്ങളാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടികളടക്കം 57 പേർ കൂടി മരിച്ചു. പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഏകദേശം മൂന്നരക്കോടി ജനങ്ങളെ പ്രളയം ബാധിച്ചുകഴിഞ്ഞു. പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 15 ശതമാനത്തോളമാണിത്. ആളപായങ്ങൾക്ക് പുറമെ വലിയ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുട്ടികളുടെ മരണമാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി കുട്ടികൾ രോഗബാധിതരായിട്ടുണ്ട്. കുട്ടികളുടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ മുതൽ നിലക്കാതെ പെയ്യുന്ന മഴയിലാണ് രാജ്യത്ത് മിന്നൽ പ്രളയം ഉണ്ടായത്. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. . നിലവിലെ വിലയിരുത്തലനുസരിച്ച് 1000 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്ലാനിങ് മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞത്. പ്രളയജലമിറങ്ങിക്കഴിഞ്ഞാലേ യഥാർഥ നഷ്ടം അറിയാനാവൂ.

TAGS :

Next Story