Quantcast

ജനാധിപത്യ വ്യവസ്ഥയിൽ അം​ഗീകരിക്കാനാവില്ല; എഫ്സിആർഎ നിയമഭേദഗതിക്കെതിരെ കത്തോലിക്ക സഭ

അപ്രതീക്ഷമായാണ് എഫ്സിആർഎയിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് തോമസ് തറയിൽ

MediaOne Logo

Web Desk

  • Published:

    29 March 2026 9:43 PM IST

ജനാധിപത്യ വ്യവസ്ഥയിൽ അം​ഗീകരിക്കാനാവില്ല; എഫ്സിആർഎ നിയമഭേദഗതിക്കെതിരെ കത്തോലിക്ക സഭ
X

കോട്ടയം: എഫ്സിആർഎ നിയമഭേദഗതിക്കെതിരെ കത്തോലിക്ക സഭ. പുതിയ നിയമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു. അപ്രതീക്ഷമായാണ് എഫ്സിആർഎയിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നിയമങ്ങൾ ഉണ്ടായിട്ടും വീണ്ടും കേന്ദ്രസർക്കാർ ഇങ്ങനെ ചെയ്യുന്നതിൽ സംശയമുണ്ട്. വിദേശ സഹായം എന്തോ കുഴപ്പം പിടിച്ചതാണെന്ന മനോഭാവം സർക്കാരിനുണ്ട്. സഭ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ട്, സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ​ഗ്രാമങ്ങളിൽ പോലും വിദ്യാലയങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതെന്നും അതൊരു നല്ലകാര്യമെന്ന് കരുതുന്നതിന് പകരം ദേശവിരുദ്ധ പ്രവർത്തനം എന്ന നിലയിൽ കാണുന്നത് ശരിയല്ലെന്നും തോമസ് തറയിൽ പറഞ്ഞു.

TAGS :

Next Story