Quantcast

മൈസൂരുവിലെ നാട്ടുവൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ സി.ബി.ഐ പരിശോധന

കൊച്ചിയിൽനിന്നുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    12 Sept 2023 3:46 PM IST

cbi raided shybin Ashraf home Nilambur
X

നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ സി.ബി.ഐ പരിശോധന നടത്തുന്നു. കൊച്ചിയിൽനിന്നുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ദുബൈയിലെ വ്യാവസായിയെയും മാനേജറെയും കൊലപ്പെടുത്തിയ കേസിലാണ് പരിശോധന.

2020 മാർച്ച് അഞ്ചിന് അബുദാബിയിൽ വെച്ച് കുന്ദമംഗലം സ്വദേശിയായ ഹാരിസ്, ഇയാളുടെ ബിസിനസ് മാനേജറായ ഡെൻസി എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഡെൻസിയെ കൊന്ന ശേഷം ഹാരിസ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ മൈസൂരുവിലെ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലും ഷൈബിൻ അഷ്‌റഫ് തന്നെയാണെന്ന് കണ്ടെത്തിയത്. ഹാരിസിന്റെ ബന്ധുക്കളുടെ ഹരജിയിലാണ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത്.


TAGS :

Next Story