കോണ്‍ഗ്രസ് പിന്തുണ തേടി സി.സി മുകുന്ദന്‍ എംഎല്‍എ ഡല്‍ഹിയില്‍; ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്ന് നേതാക്കള്‍
സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടുപോവുക എന്ന അഭിപ്രായത്തിനാണ് യുഡിഎഫില്‍ മുന്‍തൂക്കം

ഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണ തേടി സി.സി മുകുന്ദന്‍ എംഎല്‍എ ഡൽഹിയിൽ. കേരള ഹൗസിലെത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും രമേശ് ചെന്നിത്തലയെയും കണ്ടു. എംഎല്‍എയ്ക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് നേതാക്കളുടെ പ്രതികരണം.
സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി.സി മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്വന്തം സ്ഥാനാര്‍ഥിയുമായി മുന്നോട്ടുപോവുക എന്ന അഭിപ്രായത്തിനാണ് യുഡിഎഫില്‍ മുന്‍തൂക്കം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പും മുഖവിലക്കെടുത്താണ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് മുകുന്ദനെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ചര്‍ച്ച നടന്നത്. യുഡിഎഫ് പിന്തുണച്ചാല്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും മുകുന്ദനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
തെരഞ്ഞടുപ്പിനോട് അടുക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം മറ്റ് മണ്ഡലങ്ങളെ ബാധിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സുനില്‍ ലാലൂരിനെ തന്നെയാണ് ഇത്തവണയും നാട്ടികയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.
Adjust Story Font
16

