Quantcast

'മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിന് കാരണം കാണിക്കണം'; വഖഫ് ബോർഡിന് കേന്ദ്ര സർക്കാർ നോട്ടീസ്

ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോർഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദിൽ ചേർത്തത്

MediaOne Logo

Web Desk

  • Published:

    12 Jun 2026 10:26 AM IST

waqf board
X

കൊച്ചി: മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാർ നോട്ടീസ്. മുനമ്പം ഭൂമി ഉമീദിൽ ചേർത്തതിന് കാരണം കാണിക്കണമെന്ന്് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നൽകുമെന്നാണ് വിവരം.

ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോർഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദിൽ ചേർത്തത്. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദിൽ ചേർത്തതിനെതിരെ ബിജെപിയാണ് കേന്ദ്രസർക്കാറിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

TAGS :

Next Story