Quantcast

'തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം ഉണ്ടാക്കും,മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം നടത്തും'; സുരേഷ് ഗോപി

തമിഴ്‌നാടിന്റെ കാര്യം കൂടി നോക്കുന്ന എം.പിയായിരിക്കും താനെന്നും സുരേഷ് ഗോപി

MediaOne Logo

Web Desk

  • Published:

    6 Jun 2024 11:46 AM IST

suresh gopi,Thrissur Pooram,latest malayalam news,തൃശ്ശൂര്‍ പൂരം,സുരേഷ് ഗോപി,തൃശ്ശൂര്‍ എം.പി
X

തൃശ്ശൂര്‍: പാർട്ടി ആവശ്യപ്പെട്ടാൽ മന്ത്രിയാകുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തനിക്ക് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം ഉണ്ടാക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം നടത്തുമെന്നും,കേരളത്തിന്റെയും തമിഴ്നാടിന്റെയും കാര്യങ്ങൾ നോക്കുന്ന എം.പി ആയിരിക്കും താനെന്നും സുരേഷ് ഗോപി പറഞ്ഞു.

TAGS :

Next Story