'നയപ്രഖ്യാപന പ്രസംഗം മുഴുവനും വായിച്ചില്ല'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി, സഭയില്‍ അസാധാരണ നീക്കം
ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതും വായിക്കാത്തതുമായ കാര്യങ്ങള്‍ നയപ്രഖ്യാപനത്തിന്റെ ഭാഗമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില തിരുത്തലുകള്‍ വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം.
ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
'ഖണ്ഡിക 12ലെ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16ലെ വാചകത്തില്‍ ചില വാക്കുകള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തെ ആധികാരികമായ നയപ്രഖ്യാപനമായി സ്വീകരിക്കണം'. മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതും വായിക്കാത്തതുമായ കാര്യങ്ങള്‍ നയപ്രഖ്യാപനത്തിന്റെ ഭാഗമല്ലെന്നും ഇക്കാര്യങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യാസമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Adjust Story Font
16

