Quantcast

ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്ത ജില്ലാ കലക്ടർമാരുണ്ട്'; വിമർശനവുമായി മുഖ്യമന്ത്രി

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്ത അവസ്ഥയുണ്ടെന്ന് ചീഫ് സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    28 Sept 2022 3:03 PM IST

ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്ത ജില്ലാ കലക്ടർമാരുണ്ട്; വിമർശനവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്ത ജില്ലാ കലക്ടർമാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കീഴുദ്യോഗസ്ഥരെ കലക്ടർമാർ കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്ത അവസ്ഥയുണ്ടെന്ന് ചീഫ് സെക്രട്ടറിയും യോഗത്തിൽ പറഞ്ഞു. വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ ഉടൻ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയും നിർദേശിച്ചു.

TAGS :

Next Story