Quantcast

'കേന്ദ്രത്തിന് ഞെരുക്കി തോൽപ്പിക്കാമെന്ന മനോഭാവം, യു.ഡി.എഫ് അതിന് കുട പിടിക്കുന്നു' വിമർശിച്ച് മുഖ്യമന്ത്രി

കേരളം കടക്കെണിയിലാണെന്നതും സംസ്ഥാനത്ത് അതിഭയങ്കരമായ ധന ധൂർത്താണെന്നതും തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-02-09 13:20:32.0

Published:

9 Feb 2023 12:44 PM GMT

കേന്ദ്രത്തിന് ഞെരുക്കി തോൽപ്പിക്കാമെന്ന മനോഭാവം, യു.ഡി.എഫ് അതിന് കുട പിടിക്കുന്നു വിമർശിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇന്ധനവിലയിൽ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതടക്കമുള്ള നികുതി വർധനവിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞെരുക്കി തോൽപ്പിച്ചു കളയാമെന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളതെന്നും അതിന് കുടപിടിക്കുന്ന പണിയാണ് യു.ഡി.എഫ് നേതൃത്വം ചെയ്യുന്നതെന്നും ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം സമരങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ധന വില നിർണയ അധികാരം കുത്തകകൾക്ക് വിട്ടു നൽകിയവരാണ് സമരം ചെയ്യുന്നതെന്നും തരാതരം വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് അധികാരം നൽകിയവരാണ് ഇരുകൂട്ടരുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം കടക്കെണിയിലാണെന്നതും സംസ്ഥാനത്ത് അതിഭയങ്കരമായ ധന ധൂർത്താണെന്നതും തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും കൊണ്ട് പിടിച്ച് നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അത് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിന്റെ കടത്തിന്റെ കണക്ക് നോക്കാം'

2020-21 സാമ്പത്തിക വർഷത്തിൽ ആഭ്യന്തരവരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടമെന്നും 2021-22 ൽ 37.01 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 01.05 ശതമാനത്തിന്റെ കുറവുണ്ടായെന്നും വ്യക്തമാക്കി. 2022-23ൽ കടം 36.38 ആയി കടം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 22-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഥവാ 2020-21 മുതൽ 2023-24വരെയുള്ള നാലു വർഷക്കാലയളവിൽ 2.46 ശതമാനം കുറവാണ് കടമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കേരളം വിനിയോഗിച്ച അധിക വായ്പ പരിധിയാണ് 2020 - 21 കോവിഡ് കാലത്ത് കടം കൂടാനുള്ള കാരണമെന്നും വ്യക്തമാക്കി.

Chief Minister Pinarayi Vijayan criticized the opposition which is protesting against the tax hike.

TAGS :

Next Story