Quantcast

തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം;ചെന്നിത്തലയെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

'ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിന'മാണെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-10 09:33:22.0

Published:

10 March 2022 6:47 AM GMT

തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം;ചെന്നിത്തലയെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
X

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

'ചെന്നിത്തലയക്ക് ഇന്ന് ദുർദിന'മാണെന്ന് അദ്ദേഹം പറഞ്ഞു.വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

വരും തലമുറയ്ക്ക് കൂടിയുള്ളതാണ് വികസന പ്രവർത്തനങ്ങൾ.പാലം പൂർത്തിയായതിൽ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. പക്ഷേ, ഇന്ന് ചെന്നിത്തലയ്ക്ക് 'ദുർദിന'മാണ്.അത് മറ്റൊരു കാര്യമാണെന്നും ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനം എന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു ഇതിനെ കളിയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

TAGS :

Next Story