Quantcast

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസിൽ കന്നിയാത്ര

കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-08-19 12:09:11.0

Published:

19 Aug 2023 12:00 PM GMT

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസിൽ കന്നിയാത്ര
X

കണ്ണൂർ: കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസിൽ കന്നിയാത്ര. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി.

തിരിച്ചുളള യാത്ര ട്രെയിനിൽ തീരുമാനിച്ചതോടെ നഗരത്തിൽ രാവിലെ മുതൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഉച്ചയോടെ റയിൽവെ സ്റ്റേഷനും, പരിസരവും പോലീസ് വലയത്തിലായി. മൂന്നേ കാലോടെ കടന്നപ്പള്ളി രാമചന്ദ്രനൊപ്പം മുഖ്യമന്ത്രി സ്റ്റേഷനിലെത്തി. വിശ്രമമുറിയിൽ തങ്ങിയ മുഖ്യമന്ത്രി 3.30 ഓടെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി.

പോലീസ് പടയുടെ സുരക്ഷാ വലയത്തിൽ ഇ വൺ കംപാർട്ട്‌മെന്റിൽ കയറിയ മുഖ്യമന്ത്രി വലതു വശത്തെ സൈഡ് സീറ്റിൽ ആണ് ഇരുന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിലും ട്രെയിനിൽ ഉണ്ടായിരുന്നു. നേരത്തെ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ വലിയ മുൻകരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കുറെ നാളുകൾക്ക് ശേഷം ആദ്യമായാണ് കണ്ണൂരിൽ നിന്നും ട്രെയിൻ യാത്ര നടത്തുന്നത്.

TAGS :

Next Story