Quantcast

മങ്കടയിലെ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുമോ? വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

മങ്കട ഇത്തവണ ജയിക്കും നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-03-28 06:15:39.0

Published:

28 March 2026 11:42 AM IST

മങ്കടയിലെ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുമോ? വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി
X

പാലക്കാട്: മങ്കടയിലെ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങളു‌ടെ വിഷമം എല്ലാവർക്കും മനസിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംശുദ്ധരായ സ്വതന്ത്രരെ എല്‍ഡിഎഫ് പരീക്ഷിക്കാറുണ്ടെന്നും മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

മങ്കട ഇത്തവണ ജയിക്കും നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തി എൽഡിഎഫിനെ കുരുക്കിയിടാനാണ് ശ്രമം . അത് ജനങ്ങൾ വിശ്വസിക്കില്ല. രമേശ് ചെന്നിത്തല നുണ പ്രചാരണം നടത്തുകയാണ്. ചെന്നിത്തല ചിലരോട് മത്സരിക്കുകയാണ് . അതിന് നുണ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മങ്കടയിൽ എസ്‍ഡിപിഐയുടെ പിന്തുണയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് 'നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്, നിങ്ങൾ ആ വിഷയം കൊണ്ട് നടക്കൂ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കും. സ്ഥാനാര്‍ഥിക്ക് നല്ല സ്വീകാര്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ 10 വർഷത്തെ ഭരണം വിലയിരുത്തുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖല തകർച്ചയെ നേരിടുകയായിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന്‍റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റം ഉണ്ടാക്കി. ദേശീയ വളർച്ചയെക്കാൾ ഇരട്ടി കേരളത്തിലെ കാർഷിക മേഖല വളർന്നുവെന്നും പിണറായി പാലക്കാട്ട് വാര്‍ത്താസമ്മളേനത്തിൽ പറഞ്ഞു.




TAGS :

Next Story