തൃശ്ശൂരിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചത്. ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.
രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. വീട്ടിൽ അംഗൻവാടിക്ക് പോകുന്നതിനായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വീട്ടുകാർ കാണുമ്പോൾ കുട്ടി ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ മൂടി കുടുങ്ങി കിടക്കുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

