Quantcast

മഞ്ചേരി പന്തല്ലൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    24 Jun 2021 2:16 PM GMT

മഞ്ചേരി പന്തല്ലൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
X

മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. അസ്മിയ ഷെറി (15) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ അബ്ദുറഹ്‌മാന്റെ മകള്‍ ഫാത്തിമ ഫിദ (12), അബ്ദുറഹ്‌മാന്റെ സഹോദരനായ ഹുസൈന്റെ മകള്‍ ഫാത്തിമ ഇസ്രത്ത് (18) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച ഫാത്തിമ ഫിദയുടെ സഹോദരി ഫാത്തിമ ഹിബ (15)യെ രക്ഷപ്പെടുത്തി.

TAGS :

Next Story