Quantcast

തിരുവനന്തപുരത്തേക്ക് ദിവസേന ഇൻഡിഗോയുടെ രണ്ട് സർവീസുകൾ; ശൈത്യകാല സമയക്രമം പ്രഖ്യാപിച്ച് സിയാൽ

നിലവിലെ വേനൽക്കാല സമയക്രമത്തിൽ 1454 സർവീസുകളാണ് ഉള്ളത്

MediaOne Logo

Web Desk

  • Updated:

    2025-09-23 13:15:32.0

Published:

23 Sept 2025 6:44 PM IST

തിരുവനന്തപുരത്തേക്ക് ദിവസേന ഇൻഡിഗോയുടെ രണ്ട് സർവീസുകൾ; ശൈത്യകാല  സമയക്രമം  പ്രഖ്യാപിച്ച് സിയാൽ
X

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ ) 2025–ലെ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് ഈ പുതിയ സമയക്രമം. ഇത് പ്രകാരം ആഴ്ചയിൽ 1520 ഓപ്പറേഷനുകളാണ് ഉണ്ടായിരിക്കുക. നിലവിലെ വേനൽക്കാല സമയക്രമത്തിൽ 1454 സർവീസുകളാണ് ഉള്ളത്.

27 എയർലൈനുകളാണ് സിയാലിൽ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ 49 സർവീസുകളോടെ ഇൻഡിഗോയാണ് അന്താരാഷ്ട്ര സർവീസുകളിൽ മുൻപന്തിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് - 47, ഇത്തിഹാദ്‌ – 28, എയർ ഏഷ്യ – 21, എയർ അറേബിയ അബുദാബി – 18, അകാശ – 17, എയർ ഇന്ത്യ, എയർ അറേബിയ, എമിറേറ്റ്സ് , ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് – 14 വീതം, കുവൈറ്റ് എയർവെയ്‌സ്, ഖത്തർ എയർവെയ്‌സ് - 11 വീതം, സൗദിയ, തായ് എയർ ഏഷ്യ - 10 വീതം, സ്‌പൈസ്‌ജെറ്റ്, ശ്രീലങ്കൻ, മലേഷ്യ എയർലൈൻസ് - 7 വീതം, ജസീറ - 5, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ഐലൻഡ് ഏവിയേഷൻ, വിയറ്റ്ജെറ്റ്, മലിൻഡോ - 4 വീതം, തായ് ലയൺ എയർ -3 എന്നിവയാണ് മറ്റ് അന്താരാഷ്ട്ര ഓപ്പറേറ്റർമാർ.

അബുദബിയിലേക്ക് മാത്രം ആഴ്ചയിൽ 67 സർവീസുകൾ ഉണ്ടായിരിക്കും, ദുബൈയിലേക്ക് 45 -ഉം. ദോഹ (38), കോലാലംപൂർ (32), മസ്‌ക്കറ്റ് (25), ഷാർജ (21) സിങ്കപ്പൂർ (14), മാലി (11), ബാങ്കോക്ക് (10), ജിദ്ദ, റിയാദ് (8) ബഹ്‌റൈൻ, കൊളംബോ, ദമാം, റാസ്-അൽ-ഖൈമ (7), ഹോ ചി മിൻ സിറ്റി (4), ഫുക്കെറ്റ് (3) എന്നിവയാണ് മറ്റ് പ്രധാന ഡെസ്റ്റിനേഷനുകൾ. എയർ ഏഷ്യയുടെ സർവീസുകളുടെ എണ്ണം 11 ൽ നിന്ന് 21 ആയി ഉയരും. ദോഹ റൂട്ട്, എയർ ഇന്ത്യ പുനഃസ്ഥാപിക്കുന്നതോടൊപ്പം അകാശ എയർ ദമാമിലേക്ക് ദിവസേനയുള്ള സർവീസുകളും ആരംഭിക്കും.

ആഭ്യന്തര മേഖലയിൽ ബാംഗ്ലൂർ - 86, മുംബൈ - 69, ഡൽഹി - 63, ചെന്നൈ -47, ഹൈദരാബാദ് - 61, അഗത്തി -14, അഹമ്മദാബാദ് -13, പൂനെ - 14, കോഴിക്കോട്, ഗോവ, കണ്ണൂർ –7, സേലം-5 എന്നിങ്ങനെ പ്രതിവാര സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തേക്ക് ഇൻഡിഗോയുടെ അധിക സർവീസുകൾ കൂടി ദിവസേന ആരംഭിക്കും. ഇതോടെ പ്രാദേശിക കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടും. പുതിയ ഷെഡ്യൂൾ പ്രകാരം, കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 9:40ന് കൊച്ചിയിൽ എത്തും. ഇത് പിന്നീട് കൊച്ചി–തിരുവനന്തപുരം (COK–TRV) സെക്ടറിൽ ദിവസേന രണ്ട് സർവീസുകൾ നടത്തും കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 10:00നും വൈകുന്നേരം 3:50നും പുറപ്പെടും.

തിരുവനന്തപുരം നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഉച്ചയ്ക്ക് 1:00നും രാത്രി 7:20നും ആയിരിക്കും. ഇതോടൊപ്പം, സ്റ്റാർ എയർ കൊച്ചി–ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ 4 സർവീസുകൾ തുടങ്ങും. അകാശ എയർ അഹമ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലേക്ക് ദിവസേന സർവീസ് നടത്തും; ഇൻഡിഗോയുടെ പുതിയ നവി മുംബൈ സർവീസുകളും ദിവസേന ഉണ്ടാകും. സ്പൈസ്‌ജെറ്റ് ചെന്നൈ, ഹൈദരാബാദ് റൂട്ടിൽ ദൈനംദിന സർവീസുകളും ആരംഭിക്കുന്നുണ്ട്.

“കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ, സുരക്ഷ, കണക്റ്റിവിറ്റി എന്നിവ നൽകുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണ്. പുതിയ ഡിജിറ്റൈസേഷൻ സംരംഭമായ സിയാൽ 2.0 വഴി അടിസ്ഥാനസൗകര്യങ്ങൾ ആധുനികമാക്കുകയും യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, 0484 എയ്റോ ലോഞ്ച് എന്നീ സംരംഭങ്ങൾ വഴി ലോകോത്തര നിലവാരമുള്ള സേവനങ്ങളും ഹോസ്പിറ്റാലിറ്റിയും നൽകാൻ കഴിയുന്നു. യാത്രക്കാർക്ക് സഹായകമാകുന്ന തരത്തിൽ കൂടുതൽ സർവീസുകളും റൂട്ടുകളും ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.

TAGS :

Next Story