Quantcast

യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ്: വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ്; സിഐഎസ്എഫ് ജവാന്മാരെ കസ്റ്റഡിയിൽ വാങ്ങും

അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശി ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും

MediaOne Logo

Web Desk

  • Updated:

    2025-05-16 01:46:13.0

Published:

16 May 2025 7:04 AM IST

യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ്: വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ  പൊലീസ്; സിഐഎസ്എഫ് ജവാന്മാരെ കസ്റ്റഡിയിൽ വാങ്ങും
X

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ജവാൻമാരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇരുവരുടെയും അറസ്റ്റ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കാറിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും.

അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശി ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് രക്തം വാർന്നതും മരണകാരണമായി. സംഭവത്തിൽ രണ്ട് ജവാൻമാരെയും സസ്പെൻഡ് ചെയ്ത സിഐഎസ്എഫ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story