Quantcast

'പരാതി കിട്ടിയിട്ടില്ലെന്ന് പച്ചക്കള്ളം പറയുന്നു'; ഗതാഗത മന്ത്രിക്കെതിരെ സിഐടിയു

'മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത്'

MediaOne Logo

Web Desk

  • Published:

    17 April 2022 8:06 AM GMT

പരാതി കിട്ടിയിട്ടില്ലെന്ന് പച്ചക്കള്ളം പറയുന്നു; ഗതാഗത മന്ത്രിക്കെതിരെ സിഐടിയു
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകിയെന്ന് സിഐടിയു. പരാതി കിട്ടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് പച്ചക്കള്ളമെന്നും കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് കുമാർ ആരോപിച്ചു.

'മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.പരാതി പറഞ്ഞിട്ടേ ഇടപെടു എന്നത് ശരിയായ നിലപാടല്ലെന്നും സമരം തുടരുമ്പോൾ സ്വാഭാവികമായി ഇടപെടൽ നടത്തേണ്ടതാണെന്നും' അദ്ദേഹം പറഞ്ഞു.

'25,000 ത്തോളം വരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്ന് ആഘോഷമില്ലാത്ത ഈസ്റ്ററാണ്. 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും ജീവിക്കുന്നു. ഇതിനിടയിൽ വിഷുവിനു കൈനീട്ടിയിട്ടും കൈ നീട്ടമായി ഒരു രൂപ പോലും തരാൻ മാനേജ്മെന്റിനായില്ല. തൊഴിലാളികൾ സമരം തുടരുമ്പോൾ മന്ത്രി സ്വാഭാവികമായി ഇടപെടേണ്ടാതാണെന്ന്' സന്തോഷ് കുമാർ പറഞ്ഞു.

നാളെ വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് മാനേജ്‌മെൻറിൻറെ പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് ഉടനെ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. ബാങ്കിൽ നിന്ന് 50 കോടിയുടെ ഓവർ ഡ്രാഫ്റ്റ് മെടുത്ത് ശമ്പളം നൽകാനാണ് ശ്രമം.

TAGS :

Next Story