'എംപിയെന്ന നിലയിൽ ഇടപെടണം'; മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് രാഹുലിനും പ്രിയങ്കക്കും കത്തയച്ച് സി.കെ ജാനു
സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് യുഡിഎഫ് വെട്ടിയിരുന്നു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുൽ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അറിയിച്ചതായി സി.കെ ജാനു കത്തിൽ പറയുന്നു. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം കത്തയച്ചു.
നിയമസഭയിൽ മത്സരിക്കാൻ സി.കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതിന് പിന്നാലെയാണ് കത്ത്. സി.കെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രണ്ട് സീറ്റുകളാണ് നേരത്തേ ചോദിച്ചിരുന്നത്. കോഴിക്കോട് ബാലുശേരിയിലും വയനാട്ടിലെ മാനനന്തവാടിയിലും. രണ്ട് സീറ്റ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ സി.കെ ജാനുവിന് മത്സരിക്കാൻ മാനന്തവാടിയിൽ സീറ്റ് എന്നതിലേയ്ക്ക് എത്തി. അതും നിഷേധിക്കുന്ന നടപടിയാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.
യുഡിഎഫിന് ഭരണംകിട്ടികഴിയുമ്പോൾ കോർപറേഷൻ അധ്യക്ഷസ്ഥാനമാണ് വി.ഡി സതീശൻ്റെ ഓഫർ.ഇത് അവഹേളനമാണെന്ന നിലപാടിലാണ് സി.കെ ജാനു. ഇതോടെയാണ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കത്തയച്ചത്.
Adjust Story Font
16

