Quantcast

'തെരഞ്ഞെടുപ്പ് പരാജയം പിണറായി വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള ശിക്ഷ'; എസ്എൻഡിപി യോഗം മുൻ പ്രസിഡന്‍റ്

എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും സ്നേഹിക്കുന്ന ആരും എൽഡിഎഫിന്‍റെ തോൽവിയിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കില്ല

MediaOne Logo

Web Desk

  • Published:

    6 May 2026 11:33 AM IST

തെരഞ്ഞെടുപ്പ് പരാജയം പിണറായി വെള്ളാപ്പള്ളി എന്ന വേതാളത്തെ  ചുമന്നതിനുള്ള ശിക്ഷ; എസ്എൻഡിപി യോഗം മുൻ പ്രസിഡന്‍റ്
X

കൊച്ചി: എൽഡിഎഫ് പരാജയത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുൻ പ്രസിഡന്‍റ് സി. കെ. വിദ്യാസാഗർ . തെരഞ്ഞെടുപ്പ് പരാജയം പിണറായി വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള ശിക്ഷയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും സ്നേഹിക്കുന്ന ആരും എൽഡിഎഫിന്‍റെ തോൽവിയിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കില്ല.. ശ്രീനാരായണ ധർമ്മങ്ങളെ ഉളുപ്പില്ലാതെ വക്രീകരിക്കുകയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രക്തവും മജ്ജയും വലിച്ചെടുത്ത് ചീർത്തുപോയ വെള്ളാപ്പള്ളി തങ്ങളുടെ പിടലിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേതാളമാണെന്ന് അറിഞ്ഞിട്ടും ആ വേതാളത്തെ ചുമക്കാൻ ആവേശം കാണിച്ച മുഖ്യമന്ത്രിക്കും ആ മുഖ്യമന്ത്രിയെ തിരുത്താൻ കൂട്ടാക്കാത്ത LDF നേതാക്കൾക്കും ശ്രീനാരായണീയർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ മുന്നറിയിപ്പുകളെ അവഗണിച്ചതിന് ലഭിച്ച കനത്ത ശിക്ഷ കൂടിയാണ് ഈ കനത്ത പ്രഹരം.

അടിസ്ഥാന വർഗ്ഗങ്ങൾ നന്മ മരമായിക്കണ്ട് ചേക്കേറിയ തണൽ വൃക്ഷത്തിൽ വിഷ സർപ്പങ്ങൾ താവളം ഉറപ്പിക്കുന്നത് കണ്ട് മടുത്തപ്പോൾ അവർ പുതിയ തണൽ വൃക്ഷങ്ങൾ തേടി. അതിന് അവരെപ്പഴിച്ചിട്ട് കാര്യമില്ല. അവരുടെ ശരികൾ മനസിലാക്കി അവരോട് വീഴ്ച്ച ഏറ്റ് പറഞ്ഞ് മാപ്പ് അപേക്ഷിക്കുക. നന്മ മരങ്ങൾ നശിക്കാതിരിക്കേണ്ടത് അടിസ്ഥാന വർഗ്ഗങ്ങൾക്ക് മാത്രമല്ല, പൊതുസമൂഹത്തിന്റെയും ആവശ്യകതയാണ്.

തിരുത്തുക, തിരുത്തുക തെറ്റുകൾ പൊറുക്കപ്പെടും

TAGS :

Next Story