ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ബസ് ജീവനക്കാരുടെ തമ്മിലടി; ചില്ലുകൾ അടിച്ചുതകർത്തു
പറവൂരിൽ നിന്ന് സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.

കൊച്ചി: ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ബസ് ജീവനക്കാർ തമ്മിലടിച്ചു. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിയും കത്തിയുമായാണ് ഇവർ ഏറ്റുമുട്ടിയത്. ബസ് അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. പറവൂരിൽ നിന്ന് സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ആദ്യം പുളിക്കൽ എന്ന ബസിലെ ജീവനക്കാരെ കിസ്മത്ത് ബസിലെ ജീവനക്കാർ ആക്രമിക്കുകകയായിരുന്നു.
പുറകിലെ ഗ്ലാസും മറ്റും ഇവർ തല്ലിത്തകർത്തു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പിന്നാലെ കിസ്മത്ത് ബസിലെ ജീവനക്കാർ ഇറങ്ങിവന്ന് പുളിക്കൽ ബസിന്റെ മറ്റു ചില്ലുകൾ കൂടി അടിച്ചുതകർക്കുകയും ചെയ്തു.
സംഭവത്തിൽ പുളിക്കൽ ബസിലെ ജീവനക്കാർ പൊലീസിൽ പരാതി നൽകി. ബസ് കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കില്ല.
Adjust Story Font
16

