പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: ചെന്നിത്തലയില്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ സംശയം. ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ.ബി ആണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ആണ്. ഹോസ്റ്റലിന്റെ ശുചിമുറിക്ക് സമീപം ഇന്ന് പുലര്‍ച്ചെ ആണ് മരിച്ച നിലയില്‍ കണ്ടത്.
കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല. ഹോസ്റ്റലില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് സംശയം. പൊലീസ് വിശദമായി അന്വോഷണം നടത്തുന്നു. പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ റാഗിങ് പരാതികള്‍ സ്‌കൂളില്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ മരണകാരണം പൊലീസ് പരിശോധിച്ചു വരികയാണ്.
Next Story
Adjust Story Font
16

