'മരിച്ചവരുടെ പോക്കറ്റ് അടിച്ചെന്ന് സമ്മതിച്ചു'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
'യുഡിഎഫ് ചതിക്കും കേരളം നശിക്കും' എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷത്തിന് യോജിക്കുകയെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു

തിരുവനന്തപുരം: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരിച്ചവരുടെ പോക്കറ്റ് അടിച്ചെന്ന് പ്രതിപക്ഷം സമ്മതിച്ചു. 'യുഡിഎഫ് ചതിക്കും കേരളം നശിക്കും' എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷത്തിന് യോജിക്കുക.അടിയന്തര പ്രമേയ നോട്ടീസ് കൊടുക്കാൻ പോലും ഭയന്നവരാണ് നേരിട്ടുള്ള സംവാദത്തിന് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.മാതൃഭൂമി പത്രത്തിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
'പ്രതിപക്ഷനേതാവേ,മൃതദേഹത്തിന്റെ എണ്ണവും കണ്ണീരിന്റെ കണക്കും പറഞ്ഞാണ് നിങ്ങൾ പിരിച്ചത്. നട്ടാൽ കുരുക്കാത്ത നുണപറയുന്നവരുടെ കൊടുംവഞ്ചനയല്ലേയിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇനി നിങ്ങളെ ജനങ്ങൾ വിശ്വസിക്കുമോ?.യുഡിഎഫ് ചതിക്കും കേരളം നശിക്കും എന്ന മുദ്രാവാക്യമമല്ലേ നിങ്ങൾക്ക് യോജിക്കുക..ലീഗ് അധ്യക്ഷനെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ചു. പ്രതിയെ പിടിച്ചപ്പോൾ അയാൾ ലീഗുകാരനാണ്. കോൺഗ്രസിന്റെ കണ്ണിലെ കരട് എടുക്കാൻ വരണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. അടിയന്തര പ്രമേയ നോട്ടീസ് കൊടുക്കാൻ പോലും ഭയന്നവരാണ് നേരിട്ടുള്ള സംവാദത്തിന് ക്ഷണിക്കുന്നതെന്നും' മുഖ്യമന്ത്രി പരിഹസിച്ചു. കോടതി പിരിയുമ്പോൾ ലോ പോയിൻറ് ഓർമ വരുന്ന വക്കീലാണോ താങ്കൾ? നിയമസഭയിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്തിയവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

