Quantcast

ടീം വി.ഡി സതീശൻ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

MediaOne Logo

Web Desk

  • Updated:

    2026-05-18 01:24:35.0

Published:

18 May 2026 6:24 AM IST

ടീം വി.ഡി സതീശൻ സർക്കാർ അധികാരത്തിലേക്ക്;  സത്യപ്രതിജ്ഞ രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ
X

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്.

ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സി എം പി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കുമെന്നാണ് വിവരം. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ഏറ്റെടുത്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുകയായിരുന്ന ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നൽകാമെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചത്. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരൻ , എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും.

മുസ്‍ലിം ലീഗിൽ നിന്ന് അഞ്ച് എംഎൽമാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോൺ ജോസഫിനെ ഗവൺമെന്‍റെ ചീഫ് വെപ്പായി നിയമിക്കാനാണ് കേരള കോൺഗ്രസ് തീരുമാനം. തീരുമാനം പാർട്ടി ചെയർമാൻ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.



TAGS :

Next Story