Quantcast

'കേരളത്തിലെ ജനങ്ങള്‍ ലോകത്തിനാകെ മാതൃക' അഭിനന്ദനവുമായി മുഖ്യമന്ത്രി

കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയം അധിക ഭാരം അടിച്ചേൽപിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    23 April 2021 12:59 PM GMT

കേരളത്തിലെ ജനങ്ങള്‍ ലോകത്തിനാകെ മാതൃക അഭിനന്ദനവുമായി മുഖ്യമന്ത്രി
X

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിന്തുണയര്‍പ്പിച്ച് സി.എം.ഡി.ആര്‍.എഫിലേക്ക് വരുന്ന സംഭാവനകളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. കോവിഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ സൌജന്യമായി ജനങ്ങള്‍ക്ക് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ സി.എം.ഡി.ആര്‍.എഫിലേക്ക് വിവിധ കോണില്‍ നിന്നായി വലിയ തുകകളാണ് സംഭാവനയായി എത്തുന്നത്. കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയം അധിക ഭാരം അടിച്ചേൽപിക്കുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത്. പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‍റെ നന്മക്ക് വേണ്ടി ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് തന്നെ അഭിമാനമാണ്. വാക്സിൻ വാങ്ങാൻ ജനങ്ങൾ നൽകുന്ന തുക സി.എം.ഡി.ആർ.എഫിൽ പ്രത്യേക അക്കൗണ്ടിലേക്കാണ് സ്വീകരിക്കുക. കൂടുതൽ പേർ ഇതിൽ പങ്കാളികളാകണം. പണമുള്ളവർക്ക് മാത്രം വാക്സിൻ എന്ന നിലപാട് ശരിയല്ല. പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാൽ വാക്സിനായുള്ള മത്സരത്തിനും സാധ്യതയുണ്ടെന്നും ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ പ്രതിരോധം സാധിക്കൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതിനായി പ്രതിബദ്ധതയോടെ സർക്കാർ പ്രവർത്തിക്കും. വാക്സിനേഷൻ ശക്തമായി നടപ്പാക്കി മഹാമാരിയിൽ നിന്ന് രക്ഷ നേടണം. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കണം. പിണറായി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story