Quantcast

നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി

'നിപ വ്യാപനം തടയാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയിൽ പ്രവർത്തിക്കുകയും തുടക്കത്തിൽ തന്നെ കണ്ടെത്താനായതും ആശ്വാസം'

MediaOne Logo

Web Desk

  • Updated:

    2023-09-19 12:57:13.0

Published:

19 Sep 2023 12:49 PM GMT

pinarayi vijayan chief minister of kerala press meet on nipah virus
X

തിരുവനന്തപുരം : കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല. രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ല. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

കൂടുതൽ പേരിലേക്ക് പടർന്നില്ല. വ്യാപനം തടയാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയിൽ പ്രവർത്തിക്കുകയും തുടക്കത്തിൽ തന്നെ കണ്ടെത്താനായി എന്നതും ആശ്വാസം. നിപ ആക്ഷൻ പ്ലാൻ ഉണ്ടാക്കി. 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്- മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story