സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകം; പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിലെത്തിക്കും: മുഖ്യമന്ത്രി

കൊലപാതകക്കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവിൽ പിടിയിലായത്.

MediaOne Logo

Web Desk

  • Updated:

    2021-12-03 11:20:54.0

Published:

3 Dec 2021 9:18 AM GMT

സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകം; പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിലെത്തിക്കും: മുഖ്യമന്ത്രി
X

തിരുവല്ലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അതിന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കൊലപാതകക്കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവിൽ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളെയും നേരത്തെ പിടികൂടിയിരുന്നു.

ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.


TAGS :

Next Story