Quantcast

ആരാധന സ്വതന്ത്ര്യം സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാർ മുന്നിലുണ്ടാകും: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന് വഖഫ് ബോർഡ് തീരുമാനിച്ചതാണ്. മുസ്‌ലിങ്ങൾക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമം -മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Dec 2021 1:13 PM GMT

ആരാധന സ്വതന്ത്ര്യം സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാർ മുന്നിലുണ്ടാകും: മുഖ്യമന്ത്രി
X

ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാർ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാൻ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഹലാൽ ഭക്ഷണം ഇവിടെ നൽകുമെന്ന് ഒരു സ്ഥാപനവും എഴുതിവെച്ചിട്ടില്ല. മാർക്കറ്റിങിന് വേണ്ടി ചില സ്ഥാപനങ്ങൾ ഹലാൽ എന്ന് രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗത്തിലെ കച്ചവടക്കാരും ഇത്തരം ഉൽപന്നം നൽകുന്നുണ്ടെന്നിരിക്കെ എന്തിനാണ് മതസ്പർദ്ധ വളർത്തുന്നത്' - പിണറായി ചോദിച്ചു.

ഒരു വിഭാഗത്തെ ശത്രുക്കളാക്കി കാണാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വലിയ തോതിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നുണ്ട്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന് വഖഫ് ബോർഡ് തീരുമാനിച്ചതാണ്. മുസ്‌ലിങ്ങൾക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമം -മുഖ്യമന്ത്രി പറഞ്ഞു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകർക്കുള്ള പച്ചക്കൊടിയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ റെയിൽ നാട് കൊതിക്കുന്ന വികസനമാണെന്നും പദ്ധതി വേണ്ടെന്ന് പറയുന്നത് അതിവേഗ റയിൽ പാത വേണമെന്ന് പറഞ്ഞവരാണെന്നും പിണറായി ആരോപിച്ചു. ഇത്തരം പദ്ധതികൾ എൽഡിഎഫ് ചെയ്യേണ്ടെന്ന്‌ പറയുന്നവർക്കൊരു കാലമുണ്ടോ ഇനിയെന്ന് അദ്ദേഹം ചോദിച്ചു. നാടും നാട്ടാരും ഒന്നിച്ചാൽ കേരളത്തിന്റെ മുന്നോട്ട് പോക്കിന്റെ മുമ്പിലുള്ള ഏത് തടസ്സത്തെയും അതിജീവിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story