'ഷൗക്കത്തും പിണറായിയും ഒന്നിച്ച് വന്നാൽ ജനങ്ങള്‍ പിണറായിയെ പിന്തുണക്കും'; പി.വി അൻവർ
'കേരളത്തിലെ ഒന്നരകോടി വീടുകള്‍ പരിശോധിച്ചാല്‍ അവിടെ എന്‍റെയൊരു പ്രവര്‍ത്തകനുണ്ടാകും'

നിലമ്പൂര്‍: നിലമ്പൂരിൽ ജനങ്ങളും പിണറായിസവും തമ്മിലാണ് മത്സരമെന്ന് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ.പിണറായിസത്തിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
'പിണറായിസത്തിന് എതിരെ ഒന്നും പറയാത്ത വ്യക്തിയാണ് ആര്യാടൻ ഷൗക്കത്ത്.പിണറായിയെക്കാൾ ഷൗക്കത്തിനോട് വിരോധമുള്ള ആയിരങ്ങൾ നിലമ്പൂരിലുണ്ട്. ഷൗക്കത്തിന് ഒരു കാരണവശാലും ജയിക്കാന്‍ കഴിയില്ല. ഷൗക്കത്തും പിണറായിയും ഒന്നിച്ച് വന്നാൽ ജനങ്ങള്‍ പിണറായിയെ പിന്തുണക്കും'. അന്‍വര്‍ പറഞ്ഞു.
'ഈ നിയോജക മണ്ഡലത്തിലെ ഓരോ വീട്ടിലും എന്‍റെ പ്രവര്‍ത്തകനുണ്ട്.കേരളത്തിലെ ഒന്നരകോടി വീടുകള്‍ പരിശോധിച്ചാലും അവിടെയും എന്‍റെയൊരു പ്രവര്‍ത്തകനുണ്ടാകും.പി.വി അന്‍വര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും അത് പരിഗണിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നവര്‍ ഓരോ വീട്ടിലുമുണ്ട്.അത് യുഡിഎഫിന് മനസിലായിട്ടില്ല. സതീശൻ നയിക്കുന്ന യുഡിഎഫിൽ താനുണ്ടാവില്ലെന്നും പി.വി അൻവർ പറഞ്ഞു.
Adjust Story Font
16

