ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ പരാതി
മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി കൈമാറി

പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി . വത്സനെതിരെ പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് കാട്ടി ദലിത് യുവതിയാണ് പീഡന പരാതി നൽകിയത്.
പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു.
പ്രതി നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി കൈമാറി. പാലക്കാട് നഗരസഭ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.
Adjust Story Font
16

