Quantcast

1000 ബസുകൾ സർവീസിനിറക്കാതെ നശിപ്പിക്കുന്നു; കെഎസ്ആർടിസി എംഡിക്കെതിരെ പരാതി

ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000 ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-28 10:42:41.0

Published:

28 Nov 2021 10:35 AM GMT

1000 ബസുകൾ സർവീസിനിറക്കാതെ നശിപ്പിക്കുന്നു; കെഎസ്ആർടിസി എംഡിക്കെതിരെ പരാതി
X

1000 ബസുകൾ സർവീസിനിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു.

ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000 ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശാസ്തമംഗലം സ്വദേശി രവി പരാതി നൽകിയത്. ബസുകളുടെ പഴക്കം വെറും പത്ത് വർഷത്തിന് താഴെയാണ്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ എഫ്‌ഐആർ ഇട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

TAGS :

Next Story