Quantcast

'പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം'; നേമം ഷജീറിനെതിരെ പരാതി

നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചതിനെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Published:

    16 Sept 2025 8:10 AM IST

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം; നേമം ഷജീറിനെതിരെ പരാതി
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചതിനെതിരെയാണ് പരാതി. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കും. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും. നേമം ഷജീറിന് ഒപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിരുന്നു.

പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തെത്തിയത്. എന്നാല്‍ രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് സണ്ണി ജോസഫിന്റെ മൗന അനുവാദത്തോടെയാണ് എന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ ഷജീറിനെതിരെ നടപടിക്ക് പാര്‍ട്ടി തയ്യാറാകുമോയെന്ന് സംശയമാണ്‌.

TAGS :

Next Story