കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി
പാലേരി പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്

- Published:
3 July 2025 6:54 AM IST

കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി കുഞ്ഞികൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പാലേരി പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിക്ക് പത്ര വിതരണത്തിനായി പോവുന്നതിനിടയിലാണ് വാഹനം ഇടിച്ചത്.ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു.അപകടത്തിൽ തയ്യിൽ കുഞ്ഞികൃഷ്ണൻ്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
Next Story
Adjust Story Font
16
